HomeKeralaകാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ അനധികൃത നിയമനം; ഇനി നിയമ പോരാട്ടത്തിലേക്ക്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ അനധികൃത നിയമനം; ഇനി നിയമ പോരാട്ടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ അനധികൃത നിയമനം വിവാദമായതിനു ശേഷം ഇപ്പോഴിതാ ഈ കേസുകള്‍ നിയമപോരാട്ടത്തിലേക്ക്. ഇതുവരെ പ്രസിദ്ധപ്പെടുത്താത്ത സംവരണ റോസ്റ്റര്‍ നല്‍കണമെന്നാവശ്യപ്പെട്ട് സിന്‍ഡിക്കേറ്റ് മെമ്പര്‍ റഷീദ് അഹമ്മദാണ് ഹൈക്കോടതിയെ സമീപിക്കാന്‍ പോകുന്നത്. ഭിന്നശേഷി വിഭാഗക്കാരുടെ സംവരണക്രമം അട്ടിമറിച്ചു എന്ന് കാട്ടി ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്കും റഷീദ് പരാതി നല്‍കിയിട്ടുണ്ട്.

വിവിധ സംവരണ വിഭാഗങ്ങളുടെ ക്രമനമ്പര്‍ ഏതൊക്കെയാണെന്ന് നിമയമന വിജ്ഞാപനത്തിന് മുമ്പ് തന്നെ വ്യക്തമാക്കണമെന്നാണ് ചട്ടം. എന്നാല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ സംവരണ തസ്തികകള്‍ ഏതെന്ന് വ്യക്തമാക്കാതെയാണ് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമന വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനെതിരെ വ്യാപകമായി അതിര്‍പ്പുകള്‍ വന്നിരുന്നു. അതോടനുബന്ധിച്ച് നിമയനങ്ങള്‍ വിവാദമാകുകയും ചെയ്തു. സംവരണ ക്രണം നിശ്ചയിക്കുന്ന സംവരണ റോസ്റ്റര്‍ ഇതുവരെ പുറത്തുവിടാതെ മറച്ചുവെക്കുന്ന സര്‍വകലാശാല നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് സിന്‍ഡിക്കേറ്റ് മെമ്പറായ റഷീദ്. കോടതി ഇടപെട്ട് ഈ സംവരണ റോസ്റ്റര്‍ ലഭ്യമാക്കണമെന്നാണ് റഷീദിന്റെ ആവശ്യം.

ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്നെ സംവരണം സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാക്കണമെന്ന ചട്ടം നിലനില്‍ക്കെ ഇത് പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല സിന്‍ഡിക്കേറ്റ് പാസാക്കിയ സംവരണ റോസ്റ്റര്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്ന് റഷീദ് ആരോപിക്കുന്നു. നേരത്തെ ഭിന്നശേഷി വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിശ്ചയിച്ച സംവരണ റോസ്റ്ററിലും കൃത്രിമം നടത്തിയെന്ന് കാട്ടി യൂണിവേഴ്‌സിറ്റി ചാന്‍സലറായ ഗവര്‍ണര്‍ക്കും റഷീദ് പരാതി നല്‍കിയിരുന്നു.

Most Popular

Recent Comments