വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും ഉറ്റു നോക്കുന്ന മണ്ഡലമായി മാറിയിരിക്കുകയാണ് പാല. പാലാ മണ്ഡലത്തില്‍ ജനങ്ങള്‍ ആരുടെ കൂടെ നില്‍ക്കുമെന്ന് കണ്ടറിയണം. എന്തായാലും കടുത്ത മത്സരം കാഴ്ചവെക്കുന്ന ഈ മണ്ഡലത്തില്‍ മാണി സി കാപ്പനെ ജയിപ്പിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് കേരള കോണ്‍ഗ്രസിന്റെ ജോസഫ് വിഭാഗം. ജോസ് വിഭാഗത്തെ പരാജയപ്പെടുത്താന്‍ എല്ലാ വിധ സജീകരണങ്ങളുമായി അങ്കത്തിനിറങ്ങിയിരിക്കുകയാണ് ജോസഫ് വിഭാഗം.
മാണി സി കാപ്പനാണ് ഇത്തവണ യുഡിഎഫിനു വേണ്ടി അങ്കത്തിനിറങ്ങുന്നതെങ്കിലും ജോസഫ് വിഭാഗത്തിനിത് അഭിമാനത്തിന്റെ പോരാട്ടമായിരിക്കും. അതുകൊണ്ട് തന്നെ വിജയത്തിനായി പരിശ്രമങ്ങള്‍ ഇപ്പോഴെ ജോസഫ്് വിഭാഗം തുടങ്ങി കഴിഞ്ഞു. ജോസ് കെ മാണി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വരുന്നതോടെ ഏത് വിധേനയും ജോസിനെ തോല്‍പ്പിക്കാനുള്ള തത്രപ്പാടിലാണ് ജോസഫ് വിഭാഗം ശ്രമിക്കുക.
ഇന്നലെ പാലായില്‍ നടന്ന യുഡിഎഫ് നിയോജക മണ്ഡലം നേതൃയോഗത്തില്‍ സജീവമായി തന്നെ ജോസഫ് വിഭാഗവും ഉണ്ടായിരുന്നു. കാപ്പന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ജോസ് വിഭാഗത്തെ വിള്ളലുകള്‍ മുതലെടുക്കാനുള്ള രഹസ്യ നീക്കങ്ങളും ജോസ് വിഭാഗം നടത്തുന്നുണ്ട്. അതെസമയം യുഡിഎഫിനുള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനായി പല വിട്ടുവീഴ്ചക്കും ജോസഫ് വിഭാഗം തയ്യാറാകുമെന്നാണ് സൂചന.