കൊല്ലം കുളത്തൂപ്പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വെടിയുണ്ടകളെ കുറിച്ചുള്ള അന്വേഷണം കേന്ദ്ര ഏജന്‍സികളും തുടങ്ങി. വെടിയുണ്ടകള്‍ പാക്കിസ്താന്‍ നിര്‍മിതമാണെന്ന സംശയത്തെ തുടര്‍ന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം തുടങ്ങിയത്. എന്‍ഐഎയും അന്വേഷണം നടത്തും. സംസ്ഥാനത്ത് തീവ്രവാദ വിരുദ്ധ സേനക്കാണ് അന്വേഷണ ചുമതല.
കുളത്തൂപ്പുഴയിലും പരിസരങ്ങളിലുമുള്ള വനമേഖലയിലെ പരിശോധന തുടരുകയാണ്. 14 വെടിയുണ്ടകളാണ് കഴിഞ്ഞ ദിവസം കണ്ടെടുത്തത്.