സമരം അയയുന്നു ; ഷഹീന്‍ബാഗിലെ പ്രധാനപാത ഭാഗികമായി തുറന്നു

0

മധ്യസ്ഥ ചര്‍ച്ചയുടെ ഫലമായി ഷഹീന്‍ബാഗിലെ സമരക്കാര്‍ അയയുന്നു. പ്രധാനപാത ഭാഗികമായി തുറന്നുകൊടുക്കാന്‍ സമരക്കാര്‍ തയ്യാറായി. സമരപ്പന്തല്‍ നില്‍ക്കുന്ന നോയിഡ-കാളിന്ദി കുഞ്ജ് ഭാഗത്ത് പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് സമരക്കാര്‍ എടുത്തുമാറ്റി. സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സംഘം നടത്തിയ മാരത്തണ്‍ ചര്‍ച്ചക്കിടെയാണ് സമരക്കാര്‍ പ്രധാന പാത ഭാഗികമായി തുറക്കാന്‍ തയ്യാറായത്. ഇതോടെ 70 ദിവസമായി അടഞ്ഞുകിടന്ന വഴിയിലൂടെ ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ കടന്നുപോയി.