വീരപ്പന്റെ മകള്‍ ബിജെപിയില്‍ ചേര്‍ന്നു

0

വനം കൊള്ളക്കാരനായിരുന്ന വീരപ്പന്റെ മകള്‍ ബിജെപിയില്‍ ചേര്‍ന്നു. അഭിഭാഷകയായ വിദ്യാറാണി വീരപ്പന്‍-മുത്തുലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളാണ്. പൊന്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തിലാണ് ബിജെപി പ്രവേശം. ആദിവാസി മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന വിദ്യാറാണി രാജ്യത്തിനും ജനങ്ങള്‍ക്കും സേവനം നടത്താന്‍ വേണ്ടിയാണ് ബിജെപിയില്‍ ചേരുന്നത് എന്ന് പറഞ്ഞു. അച്ഛന്റെ ആഗ്രഹവും ജനങ്ങളെ സേവിക്കല്‍ ആയിരുന്നു എന്നാല്‍ തെരഞ്ഞെടുത്ത വഴി തെറ്റായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.