HomeIndiaവെടിയുണ്ടകള്‍ പാക്കിസ്താന്‍ നിര്‍മിതമെന്ന് സംശയം; അന്വേഷണം തീവ്രവാദ വിരുദ്ധ സേനക്ക്‌

വെടിയുണ്ടകള്‍ പാക്കിസ്താന്‍ നിര്‍മിതമെന്ന് സംശയം; അന്വേഷണം തീവ്രവാദ വിരുദ്ധ സേനക്ക്‌

കൊല്ലം കുളത്തൂപ്പുഴ മുപ്പതടിപ്പാലത്തിന് സമീപം വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് പാക് നിർമിത വെടിയുണ്ടകളാണെന്ന് സംശയം. കണ്ടെടുത്ത 14 ഉണ്ടകളില്‍ 12 എണ്ണത്തിലും പാക്കിസ്താന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയുടെ ചുരുക്കെഴുത്തായ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഫൊറന്‍സിക്ക് പരിശോധനയില്‍ ആണ് ഇക്കാര്യം കണ്ടെത്തിയത്. ഇതോടെ വെടിയുണ്ട സംഭവത്തിന്റെ അന്വേഷണം തീവ്രവാദ വിരുദ്ധ സേനക്ക് വിട്ടു. ഡിഐജി അനൂബ് കുരുവിള ജോണിന്റെ നേതൃത്വത്തിലാണ് അന്വേഷണം. 7.62 എംഎം വെടിയുണ്ടകളാണ് കണ്ടെടുത്തത്. പാക്കിസ്താനില്‍ നിര്‍മ്മിച്ചതാണ് വെടിയുണ്ടകള്‍ എന്ന് സ്ഥിരീകരിച്ചാല്‍ അന്വേഷണം കൂടുതല്‍ ഗൗരവമാകും. എങ്ങനെ ഇത് കൊല്ലത്ത് എത്തി എന്നത് കണ്ടെത്തേണ്ടി വരും.
രണ്ടുതരം വെടിയുണ്ടകളാണ് കണ്ടെടുത്തത്. 12 എണ്ണം മെഷീന്‍ ഗണ്ണില്‍ ഉപയോഗിക്കുന്നതാണ്. രണ്ടെണ്ണം സാധാരണ വെടിയുണ്ടകളാണ്.

Most Popular

Recent Comments