കൊല്ലം കുളത്തൂപ്പുഴയില്‍ പാലത്തിന് സമീപം വെടിയുണ്ട ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 14 വെടിയുണ്ടകളാണ് കവറില്‍ ഉപേക്ഷിച്ചിട്ടുള്ളത്. നാട്ടുകാരാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. പൊലീസ് എത്തി ഇവ ഏറ്റെടുത്തു. വിശദമായ പരിശോധനക്ക് ശേഷം മാത്രമാണ് ഏത് തോക്കില്‍ ഉപയോഗിക്കുന്ന ഉണ്ടകളാണ് എന്ന് മനസിലാക്കാന്‍ കഴിയൂ എന്ന് പൊലീസ് പറഞ്ഞു. പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവം സിഎജി റിപ്പോര്‍ട്ടില്‍ അടക്കം വന്ന പശ്ചാത്തലത്തില്‍ ആണ് കുളത്തൂപ്പുഴയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയത്.