ബിജെപി സംസ്ഥാന പ്രസിഡണ്ടായി കെ സുരേന്ദ്രന്‍ ചുമതലയേറ്റു. മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്തെ ആസ്തനത്തിലായിരുന്നു സ്ഥാനാരോഹണം. കേന്ദ്രമന്ത്രി വി മുരളീധരന്‍, അഖിലേന്ത്യാ സെക്രട്ടറി എച്ച് രാജ തുടങ്ങിവര്‍ പങ്കെടുത്തു. പി പി മുകുന്ദനും ചടങ്ങിനെത്തി. എന്നാല്‍ കുമ്മനം രാജശേഖരന്‍, ശോഭ സുരേന്ദ്രന്‍ തുടങ്ങിയവരുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. ചടങ്ങ് തീരുന്നതിന് തൊട്ടുമുന്‍പ് എം ടി രമേശും എ എന്‍ രാധാകൃഷ്ണനും എത്തി.
സംസ്ഥാനത്തെ ബിജെപിയില്‍ പുതുയുഗ പിറവിയെന്നായിരുന്നു സുരേന്ദ്രന്റെ സ്ഥാനാരോഹണത്തെ കുറിച്ചുള്ള കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രതികരണം.
രാവിലെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ കെ സുരേന്ദ്രന് വന്‍ വരവേല്‍പ്പാണ് നല്‍കിയത്. ജില്ലാ പ്രസിഡണ്ട് വി വി രാജേഷിന്റെ നേതൃത്വത്തില്‍ റോഡ് ഷോ നടത്തിയാണ് സുരേന്ദരനെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ എത്തിച്ചത്.