കന്യസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ഫ്രാങ്കോക്കെതിരെ നടപടി വേണമെന്ന് കുറുവിലങ്ങാട്ടെ കന്യാസ്ത്രീകള്‍. ഫ്രാങ്കോ മുളക്കലിനെതിരെ വീണ്ടും ലൈംഗിക ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കന്യാസ്ത്രീകള്‍ നടപടി ആവശ്യപ്പെട്ടത്.
നിരവധി പരാതികള്‍ വന്നിട്ടും ഫ്രാങ്കോയെ സസ്‌പെന്‍ഡ് ചെയ്യുകയോ മാറ്റിനിര്‍ത്തുകയോ ചെയ്തില്ല. കൂടുതല്‍ പേരെ ബിഷപ്പായിരുന്ന് ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ തെളിവാണ് പുതിയ മൊഴി. ഇയാളുടെ സ്വാധീനം മൂലമാകാം കന്യാസ്ത്രീ പരാതിയുമായി മുന്നോട്ട് പോകാതിരുന്നത്.
സഭ നില്‍ക്കേണ്ടത് പരാതിക്കാരിയുടെ കൂടെയാവണം. സഭയുടെ മൗനം നീതി നിഷേധത്തിന് തുല്യമാണ്.സഭ ഫ്രാങ്കോയുടെ കൂടെ നില്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കന്യാസ്ത്രീകള്‍ പറയുന്നു.