തെരഞ്ഞെടുപ്പുകള്‍ അടുത്ത സമയമായതിനാല്‍ വെള്ളക്കരം ഇപ്പോള്‍ കൂട്ടേണ്ടന്ന് എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനം. ഡല്‍ഹി പോലുള്ള സംസ്ഥാനങ്ങളില്‍ സൗജന്യമായി വെള്ളം നല്‍കുമ്പോള്‍ വെള്ളക്കരം കൂട്ടിയാല്‍ ജനവികാരം എതിരാവുമെന്ന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മറികടകാകനുള്ള ഒരു വഴിയായാണ് വെള്ളക്കരം കൂട്ടാന്‍ ആലോചിച്ചത്.
ജലവിഭവ മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ് കരം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം യോഗത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ കാനം രാജേന്ദ്രന്‍ ഇതിനെ ശക്തമായി എതിര്‍ത്തു. മുഖ്യമന്ത്രിയും എതിര്‍പ്പ് അറിയിച്ചു. തെരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ ജനവികാരം എതിരാക്കുന്ന നടപടി വേണ്ടെന്ന് ഇതോടെ തീരുമാനിക്കുകയായിരുന്നു. സിഎജി റിപ്പോര്‍ട്ട് ചര്‍ച്ചയായില്ല.