വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ചുരുങ്ങിയത് 15 സീറ്റുകള്‍ എല്‍ഡിഎഫില്‍ നിന്ന് വേണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് (എം) രംഗത്ത്. സിപിഎമ്മുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലാണ് ജോസ് കെ മാണി ഇക്കാര്യം ആവശ്യപ്പെട്ടത്. കേരള കോണ്‍ഗ്രസിന് പരമ്പരാഗതമായി മത്സരിച്ചുവരുന്നതും പാര്‍ട്ടിയുടെ ശക്തി വര്‍ധിച്ചതുമായുള്ള സീീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജോസ് കെ മാണി പറഞ്ഞു. വളരെ പോസിറ്റീവായിട്ടാണ് കൂടിക്കാഴ്ച നടന്നതെന്നും വലിയ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മിന് കാഞ്ഞിരപ്പള്ളി, ആലത്തൂര്‍ മണ്ഡലങ്ങള്‍ വിട്ടു നല്‍കാമെന്നും സിപിഎം അറിയിച്ചതായാണ് ലഭിക്കുന്ന വിവരം. പാലാ സീറ്റിന്റെ അവകാശി ജോസ് കെ മാണി തന്നെയാണെന്ന് ഇടതുപക്ഷ പ്രവേശന വേളയില്‍ സിപിഎം ഉറപ്പ് നല്‍കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍. ജോസ് കെ മാണി, റോഷി അഗസ്റ്റിന്‍ തുടങ്ങിയ നേതാക്കള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.