HomeIndiaകേരളത്തില്‍ ഇസ്ലാമികവത്ക്കരണ ശ്രമം: യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇസ്ലാമികവത്ക്കരണ ശ്രമം: യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇസ്ലാമിക വത്ക്കരണത്തിനുള്ള ശ്രമമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇസ്ലാമികവത്ക്കരണ ശ്രമം ബിജെപി തടയും.

ലവ് ജിഹാദ് സംഭവങ്ങള്‍ നടന്നിട്ടും കേരളം എന്തുകൊണ്ട് തടയാന്‍ നിയമം ഉണ്ടാക്കുന്നില്ല. ഹലാല്‍ ബാങ്ക് ഉണ്ടാക്കാനും സംസ്ഥാനത്ത് ശ്രമം നടക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ പേരുമാറ്റി നടപ്പാക്കുക മാത്രമാണ് കേരളത്തില്‍ നടക്കുന്നത്. കോവിഡ് കാലത്ത് പിആര്‍ വര്‍ക്ക് നടത്തിയവര്‍ ഇപ്പോള്‍ ലോകത്തിന് മുന്നില്‍ നാണം കെട്ടു. കേരളത്തില്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്.

വിശ്വാസികള്‍ക്ക് എതിരാണ് കേരള സര്‍ക്കാര്‍. ജനങ്ങളുടെ ഉന്നമനമല്ല, പാര്‍ടി നേതാക്കളുടെ താല്‍പ്പര്യത്തിനാണ് പ്രാമുഖ്യം കൊടുക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കാസര്‍കോട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി.

Most Popular

Recent Comments