ഉത്തരവ് ലഭിച്ചില്ലെങ്കില്‍ നിരാഹാര സമരം

0

സര്‍ക്കാര്‍ പ്രതിനിധികള്‍ തന്ന ഉറപ്പ് ഉത്തരവായി ലഭിക്കാന്‍ കാത്തിരിക്കുകയാണ് തങ്ങളെന്ന് സെക്രട്ടറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ഥികള്‍. സംസ്ഥാന സര്‍ക്കാരില്‍ വിശ്വാസമുണ്ട്. ഉത്തരവിനായി കാത്തിരിക്കുകയാണ്. നാളെ വൈകീട്ട് വരെ കാത്തിരിക്കും. ഉത്തരവ് ഇറങ്ങിയില്ലെങ്കില്‍ മറ്റന്നാള്‍ മുതല്‍ നിരാഹാര സമരം നടത്തുമെന്ന് ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു.

നിരവധി വിവാദങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം സര്‍ക്കാരിന് വേണ്ടി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയത്. എന്നാല്‍ പിന്നീട് ഇതേ കുറിച്ച് സര്‍ക്കാരോ ഉദ്യോഗസ്ഥരോ പ്രതികരിച്ചില്ല. ഇതോടെയാണ് ഉദ്യോഗാര്‍ഥികള്‍ ആശങ്കയിലായത്.