വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ സാന്നിധ്യമാവുമെന്ന് സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. ഭരണത്തില്‍ വരാനാണ് എന്‍ഡിഎ മത്സരിക്കുന്നത്. ഇരു മുന്നണികള്‍ക്കും ഭീഷണിയാണ് എന്‍ഡിഎ.
ഇ ശ്രീധരന്‍ സംസ്ഥാനത്തിന് അഭിമാനമാണ്. മുഖ്യമന്ത്രി പദവി അല്ല ഏത് സ്ഥാനത്തിനും അര്‍ഹനാണ് അദ്ദേഹം. അദ്ദേഹത്തിൻ്റെ വരവ് ബിജെപിക്ക് വന്‍ നേട്ടമാണ്. കൂടുതല്‍ പ്രഗത്ഭര്‍ ബിജെപിയിലേക്ക് വരും.
ശോഭാ സുരേന്ദ്രൻ്റെ ഒറ്റയാള്‍ സമരം പാര്‍ടിക്ക് ഭീഷണിയല്ല. ആരൊക്കെ മത്സരിക്കും എന്നത് കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കുന്നത്. ഒറ്റക്ക് തീരുമാനം എടുത്ത് നടപ്പാക്കുന്ന രീതി ബിജെപിയില്‍ ഇല്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
കെ സുരേന്ദ്രന്‍ നയിക്കുന്ന സംസ്ഥാന യാത്ര ഇന്ന് ആരംഭിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വൈകീട്ട് കാസര്‍കോട് ഉദ്ഘാടനം ചെയ്യും. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളെ പോലെ വിപുലമായ ചര്‍ച്ചകളും കൂടിക്കാഴ്ചകളും എല്ലാം കെ സുരേന്ദ്രന്റെ യാത്രയിലും ഉണ്ടാകും. കൂടാതെ യാത്ര എത്താത്ത മണ്ഡലങ്ങളില്‍ വലിയ സമ്മേളനങ്ങള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.