ആഴക്കടല്‍ മത്സ്യ വിഷയത്തില്‍ താന്‍ ചോദിച്ച ഒരു ചോദ്യത്തിനും വിവാദ മന്ത്രിമാര്‍ക്ക് ഉത്തരമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും മന്ത്രിമാരും ഒളിച്ചുവെക്കുകയാണ്.
മുഖ്യമന്ത്രിയും മന്ത്രിമാരും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്വമാണ് താന്‍ നിര്‍വഹിക്കുന്നത്. എന്നെ കുറിച്ച് അന്വേഷിക്കണം എന്നാണ് മന്ത്രി ഇ പി ജയരാജന്‍ പറയുന്നത്. താന്‍ സ്വാഗതം ചെയ്യുന്നു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞുവിട്ട കമ്പനിയെ ഇ പി ജയരാജന്‍ ഓടിച്ചിട്ട് പിടിച്ചു കൊണ്ടുവരികയായിരുന്നു.
മന്ത്രി മേഴ്‌സികുട്ടിയമ്മ അമേരിക്കയില്‍ വെച്ചും വിവാദ കമ്പനിയുമായി ചര്‍ച്ച നടത്തി എന്ന് പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു. ഇന്ന് രണ്ട് രേഖകള്‍ കൂടി പുറത്ത് വിടുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.




































