പീച്ചി അണക്കെട്ടിൽ നിന്ന് വെള്ളം തുറന്ന് വിടും

0

കാർഷിക – കുടിവെളള ആവശ്യങ്ങൾക്കായി പീച്ചി അണക്കെട്ടിൻ്റെ ഇടതുകര, വലതുകര കനാലുകളിലൂടെ വെള്ളം തുറന്ന് വിടും. ശനിയാഴ്ച രാവിലെ 11 ന് കനാലുകളിലൂടെ വെള്ളം തുറന്ന് വിടുമെന്ന് തൃശൂർ ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചു.

അണക്കെട്ടിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുമ്പോൾ പുഴയിലെ വെള്ളo കലങ്ങാനും ജലനിരപ്പ് ഉയരാനും സാധ്യതയുള്ളതിനാൽ മത്സ്യ ബന്ധനം, മറ്റ് അനുബന്ധ പ്രവർത്തികളും പാടില്ലെന്നും ഇതിനുള്ള നടപടികൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കണമെന്നും കലക്ടർ അറിയിച്ചു. കൃഷി പ്രിൻസിപ്പൽ ഓഫീസർ, ഇറിഗേഷൻ എക്സിക്യൂട്ടിവ് എഞ്ചിനിയർ എന്നിവരുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.