HomeFilmഇടവേള ബാബുവിനെ പരിഹസിച്ച് ഷമ്മി തിലകന്‍

ഇടവേള ബാബുവിനെ പരിഹസിച്ച് ഷമ്മി തിലകന്‍

താന്‍ പണ്ട് മുതല്‍ക്കേ കോണ്‍ഗ്രസ് അനുഭാവിയാണെന്ന് പറഞ്ഞ അമ്മ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിന്റെ പ്രസ്താവനക്കെതിരെ നടന്‍ ഷമ്മി തിലകന്‍. കമ്മ്യൂണിസ്റ്റാണ് എന്ന് പരസ്യമായി പറഞ്ഞ തന്റെ പിതാവ് തിലകനോട് വിശദീകരണം ചോദിച്ചതായും അദ്ദേഹം നല്‍കിയ വിശദീകരണം വായിച്ചു പോലും നോക്കാതെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത അമ്മയുടെ ‘പ്രതി’പക്ഷ നേതാവാണ് ഇടവേള ബാബു എന്നാണ് ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇങ്ങനെയൊക്കെ പറഞ്ഞ ഇടവേള ബാബു കോണ്‍ഗ്രസാണെന്ന് പറഞ്ഞതുകൊണ്ട് പ്രതിപക്ഷ നേതാവിനോടൊപ്പം പരസ്യമായി വേദി പങ്കിടുന്നതില്‍ എന്താ കുഴപ്പമെന്നും അമ്മായിഅമ്മക്ക് അടുപ്പിലും ആവാല്ലോ, മരുമകള്‍ക്ക് വളപ്പില്‍ പോലും പാടില്ല എന്നല്ലേ ഉള്ളൂ എന്നും രൂക്ഷമായി പരിഹസിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് ഇടവേള ബാബു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഹരിപ്പാട് എത്തിയപ്പോഴാണ് ഇടവേള ബാബു പാര്‍ട്ടി പ്രവേശന കാര്യം അറിയിച്ചത്. നടന്‍ രമേഷ് പിഷാരടിയും ചടങ്ങില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് പ്രവേശനം നടത്തിയിരുന്നു.

Most Popular

Recent Comments