HomeKeralaഗ്രൂപ്പല്ല, വിജയസാദ്ധ്യത മാത്രം മാനദണ്ഡം

ഗ്രൂപ്പല്ല, വിജയസാദ്ധ്യത മാത്രം മാനദണ്ഡം

യുഡിഎഫിൻ്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇക്കുറി മാനദണ്ഡമാവുക വിജയസാധ്യത മാത്രമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗ്രൂപ്പ് നോക്കിയാവില്ല ഇനി സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കഴിഞ്ഞാല്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കും. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അര്‍ഹമായ പ്രതിനിധ്യം ഉണ്ടാകും.

ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന അഴിമതിയും പിന്‍വാതില്‍ നിയമനങ്ങളും തിരഞ്ഞെടുപ്പില്‍ സജീവ വിഷയമാകും. സംസ്ഥാന സര്‍ക്കാരിനെതിരായ നിരവധി ആരോപണങ്ങളും ജനങ്ങള്‍ മറക്കില്ല. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കും. ഇപ്പോള്‍ നടത്തുന്ന നിയമ വിരുദ്ധ നിയമനങ്ങള്‍ പുനപരിശോധിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Most Popular

Recent Comments