HomeIndiaഅമിത് ഷാക്കെതിരെ അപകീര്‍ത്തി കേസ്

അമിത് ഷാക്കെതിരെ അപകീര്‍ത്തി കേസ്

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് നല്‍കിയ അപകീര്‍ത്തി കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കോടതിയുടെ സമന്‍സ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയാണ് കേസ് നല്‍കിയത്. ഫെബ്രുവരി 22ന് രാവിലെ പത്തുമണിക്ക് നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകാവനാണ് നിര്‍ദ്ദേശം. ഇന്ത്യന്‍ ശിക്ഷ നിയമം 500ാം വകുപ്പ് പ്രകാരമാണ് കേസ്. ആയതിനാല്‍ ഈ വകുപ്പ് അനുസരിച്ച് മാനനഷ്ടക്കേസിന് മറുപടി നല്‍കാന്‍ കുറ്റാരോപിതന്‍ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.

2018 ആഗസ്റ്റ് 11ന് നടന്ന റാലിയില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ അമിത് ഷാ നടത്തി എന്നാണ് അഭിഷേക് പരാതിയില്‍ ആരോപിക്കുന്നത്. താന്‍ അഴിമതിക്കാരനാണെന്ന് അമിത് ഷാ റാലിയില്‍ പറഞ്ഞെന്നും ഇത് തന്നെ അപകീര്‍ത്തി പെടുത്തുന്നതാണെന്നും കാണിച്ചാണ് അഭിഷേക് അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തത്.

Most Popular

Recent Comments