കേന്ദ്ര സര്‍ക്കാരിൻ്റെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈനായാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
27 പദ്ധതികള്‍ കേരളത്തില്‍ പൂര്‍ത്തിയാക്കിയതില്‍ അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 772 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കിയത്. വികസനത്തില്‍ ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല. ഇനി 2000 കോടി രൂപയുടെ 68 പദ്ധതികള്‍ കൂടി നടപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കുമാരനാശാൻ്റെ ചണ്ഡാലഭിക്ഷുകിയിലെ വരികള്‍ ഉദ്ദരിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചത്. ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരി എന്ന് വരിയാണ് നരേന്ദ്ര മോദി ഉദ്ധരിച്ചത്.
കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറയുന്നതായി മുഖ്യമന്ത്രി വിജയന്‍ പറഞ്ഞു. ഊര്‍ജമേഖയില്‍ വന്‍ കുതിച്ച് ചാട്ടമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൃശൂരില്‍ 2000 മെഗാവാട്ട് പവര്‍ ട്രാന്‍സ്മിഷന്‍ പദ്ധതി, 50 മെഗാവാട്ട് ശേഷിയുള്ള കാസര്‍കോട് സോളാര്‍ പവര്‍ പ്രോജക്ട്, അരുവിക്കരയിലെ 75 എംഎല്‍ഡി ജലസംസ്‌ക്കരണ പ്ലാന്റ്, തിരുവനന്തപുരത്ത് 37 കിലോമീറ്റര്‍ ലോകോത്തര സ്മാര്‍ട്ട് റോഡ് തുടങ്ങിയ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്.