HomeKeralaകേരളടൂറിസം കൈവരിച്ചത് വലിയ സാമ്പത്തിക വളർച്ച: മന്ത്രി കടകംപള്ളി 

കേരളടൂറിസം കൈവരിച്ചത് വലിയ സാമ്പത്തിക വളർച്ച: മന്ത്രി കടകംപള്ളി 

കോവിഡിന് മുമ്പുള്ള 2019 ലെ രണ്ടാം പാദുകത്തിൽ കേരളടൂറിസം കൈവരിച്ചത്
അമ്പത് വർഷക്കാലത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക വളർച്ചയെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂർ ശ്രീ കുരുംബ കാവിൽ നിർമ്മിക്കുന്ന അക്കോമഡേഷൻ ബ്ലോക്കിൻ്റെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധികളിൽ തളരാതെ കൃത്യമായ ഇടപെടലുകളിലൂടെ സർക്കാർ ജീവനക്കാരുടെയും സ്വകാര്യ സംരംഭകരുടെയും ടൂറിസം തൊഴിലാളികളുടെയും കൈകോർത്ത പ്രവർത്തനങ്ങൾ മൂലമാണ് ഇതു സാധ്യമായത്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിലുണ്ടായ നിരവധി പ്രതിസന്ധികളിൽ തളരാതെ ടൂറിസം വികസന പദ്ധതികളെ പൂർണ്ണതയിലെത്തിക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചു. ഇതുവഴി ടൂറിസം മേഖലയിൽ ഒരു സുവർണ്ണകാലം സൃഷ്ടിച്ചു. പ്രതിസന്ധികളിൽ പിന്നോട്ട് പോകാതെ വികസന പദ്ധതികൾക്ക് പ്രാധാന്യം നൽകി മുന്നോട്ടുപോകാൻ സർക്കാരിനും ടൂറിസം വകുപ്പിനും സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

 മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷേത്രാവശ്യങ്ങൾക്കായി ഉയരുന്ന കെട്ടിട സമുച്ചയത്തിന് 1.88 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കച്ചേരിപ്പുരയാണ് ദക്ഷിണേന്ത്യയിലെ ആദ്യത്തെ ക്ഷേത്രമ്യൂസിയമായി മാറുന്നത്. അക്കോമഡേഷൻ ബ്ലോക്ക് പൂർത്തിയാകുന്നതോടു കൂടി ക്ഷേത്ര മ്യൂസിയത്തിന്റെ പ്രവർത്തനം ആരംഭിക്കും.

Most Popular

Recent Comments