കളമശ്ശേരിയില്‍ വികെ ഇബ്രാഹിം കുഞ്ഞ് സ്ഥാനാര്‍ത്ഥിയായാല്‍ മാത്രമേ മണ്ഡലം നിലനിര്‍ത്താനാകൂ എന്ന് മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വം. പാലാരിവട്ടം പാലം അഴിമതി രാഷ്ട്രീയ പ്രേരിതമാണെന്നും തെരഞ്ഞെടുപ്പ് വിജയത്തിലൂടെ ഇതിന് മറുപടി നല്‍കാന്‍ കഴിയുമെന്നും ലീഗിന്റെ പ്രാദേശിക നേതാക്കള്‍ പറഞ്ഞു.
കളമശ്ശേരിയില്‍ ഇബ്രാഹിം കുഞ്ഞ് മത്സരിച്ചാല്‍ വിജയിക്കുമെന്നും വിവാദങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മുസ്ലിം ലീഗ് പ്രാദേശിക നേതാക്കള്‍ വിലയിരുത്തുന്നു. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയുമെന്ന് ഏലൂര്‍ നഗരസഭ മുന്‍ കൗണ്‍സിലര് പിഎം അബൂബക്കര്‍ വ്യക്തമാക്കി.
പാലാരിവട്ടം പാലം അഴിമതി കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മണ്ഡലത്തിലെ പ്രവര്‍ത്തനത്തില്‍ ഇബ്രാഹിം കുഞ്ഞ് സജീവമായിട്ടുണ്ട്. ഇബ്രാഹിം കുഞ്ഞിനെ മത്സരരംഗത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ മുസ്ലിം ലീഗിലെ തന്നെ ഒരു വിഭാഗം നേതാക്കള്‍ ശ്രമം നടത്തികൊണ്ടിരിക്കവെയാണ് സിറ്റിങ് എംഎല്‍എ തന്നെ മത്സരിച്ചാല്‍ മതിയെന്ന വാദവുമായി പ്രാദേശിക നേതാക്കള്‍ രംഗത്തെത്തിയത്.