HomeKeralaആര്‍ദ്ര കേരള പുരസ്കാരം : രണ്ടാം സ്ഥാനം തൃശൂര്‍ കോര്‍പ്പറേഷന്

ആര്‍ദ്ര കേരള പുരസ്കാരം : രണ്ടാം സ്ഥാനം തൃശൂര്‍ കോര്‍പ്പറേഷന്

ആരോഗ്യ മേഖലയില്‍ നടത്തി വരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള 2018 -19 വര്‍ഷത്തെ അംഗീകാരമായ ആര്‍ദ്ര കേരള പുരസ്കാരത്തിന് സംസ്ഥാനതലത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന് രണ്ടാം സ്ഥാനം ലഭിച്ചതായി ആരോഗ്യ വകുപ്പു മന്ത്രി കെ.കെ. ശൈലജ. കോര്‍പ്പറേഷന്‍റെ കീഴില്‍ ജനറല്‍ ആശുപത്രി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സബ്ബ് സെന്‍ററുകള്‍, ആയുര്‍വേദ ഡിസ്പന്‍സറികള്‍ എന്നിവിടങ്ങളില്‍ രോഗി സൗഹൃദമാക്കല്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം, സ്ഥാപന സൗകര്യം വര്‍ദ്ധിപ്പിക്കല്‍, ആരോഗ്യ സേവനങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തല്‍ തുടങ്ങിയ സേവനങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരം. 5 ലക്ഷം രൂപയും, പ്രശസ്തിപത്രവുമാണ് പുരസ്കാരം.

Most Popular

Recent Comments