വരുന്ന നിയമ സഭ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കാനായി ഇടത് രാഷ്ട്രീയത്തില്‍ പ്രമുഖനായ ജി ദേവരാജനെ രംഗത്തിറക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ്. ഫോര്‍വേര്‍ഡ് ബ്ലോക്ക് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായ ജി ദേവരാജനുമായി ഇക്കാര്യത്തില്‍ ആദ്യ ഘട്ട കൂടിക്കാഴ്ച നടന്നു. പാര്‍ട്ടിയില്‍ ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനമാകുമെന്ന് ദേവരാജന്‍ മറുപടി നല്‍കി.
ഇടതുമുന്നണിയെ നയിക്കുന്ന പിണറായി വിജയനെതിരെ ദേശീയ തലത്തില്‍ അറിയപ്പെടുന്ന ഇടത് നേതാവിനെ തന്നെ മത്സരിപ്പിക്കുന്നതില്‍ യുഡിഎഫിന് പല ലക്ഷ്യങ്ങളാണുള്ളത്. നിലവില്‍ ദേശീയ തലത്തില്‍ ഫോര്‍വേര്‍ഡ് ബ്ലോക്ക് ഇടത് മുന്നണിക്കൊപ്പമാണ് നിലകൊള്ളുന്നത്.
ബംഗാളും ത്രിപുരയും അടക്കമുള്ള സംസ്ഥാനങ്ങളുലും സിപിഎമ്മും ഫോര്‍വേര്‍ഡ് ബ്ലോക്കും ഘടക കക്ഷികളാണ്. എന്നാല്‍ കേരളത്തില്‍ സിപിഎം ഫോര്‍വേര്‍ഡ് ബ്ലോക്കിനെ കൂടെ കൂട്ടാന്‍ സമ്മതിക്കാതെ ആയതോടെയാണ് ഇവര്‍ കോണ്‍ഗ്രസ് പക്ഷത്തേക്ക് മാറിയത്. ദേശീയ തലത്തില്‍ സിപിഎം സ്വീകരിക്കുന്ന നിലപാടും കേരളത്തിലെ അവരുടെ നിലപാടും തമ്മിലുള്ള വൈരുദ്ധ്യം ദേവരാജനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ തുറന്ന് കാട്ടാന്‍ കഴുയുമെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്.