HomeKeralaസംസ്ഥാനത്ത് വെള്ളക്കരം കൂട്ടി

സംസ്ഥാനത്ത് വെള്ളക്കരം കൂട്ടി

സംസ്ഥാനത്ത് വെള്ളക്കരം ഉയര്‍ത്തി. എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും നിരക്ക് വര്‍ധന ബാധകമായിരിക്കും. ഏപ്രില്‍ 1 മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക.

വെള്ളക്കരം കണക്കാക്കുന്ന രീതി ഫ്‌ലോര്‍ റേറ്റിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. അഞ്ച് ശതമാനം വാര്‍ഷിക വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഡ്രെയിനേജ്, സ്വീവറേജ് എന്നിവക്കും നിരക്ക് വവര്‍ധന ബാധകമായിരിക്കും. ജലവിതരണ മേഖലയില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളുടേയും തദ്ദേശ ഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി സംസ്ഥാനത്തിന്റെ കടമെടുപ്പ് ശേഷി രണ്ട് ശതമാനം ഉയര്‍ത്തുന്നതിന്റെയും ഭാഗമായാണ് നിരക്ക് കൂട്ടിയതെന്നും ഉത്തരവില്‍ പറയുന്നു.

എന്നാല്‍ വെള്ളക്കരം കൂട്ടിയത് കേന്ദ്ര നിര്‍ദ്ദേശ പ്രകാരമാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. ചെറിയ വര്‍ദ്ധനവ് ക്യാബിനറ്‌റ് ചര്‍ച്ചക്ക് ശേഷം മാത്രമേ തീരുമാനം നടപ്പാക്കുവെന്നും അദ്ദേഹം വ്യക്തമാക്കി.

Most Popular

Recent Comments