HomeIndiaടൈം മാഗസീനില്‍ ഇടംപിടിച്ച് ചന്ദ്ര ശേഖര്‍ ആസാദ്

ടൈം മാഗസീനില്‍ ഇടംപിടിച്ച് ചന്ദ്ര ശേഖര്‍ ആസാദ്

ടൈം മാഗസീന്റെ ഭാവി നേതാക്കളുടെ പട്ടികയില്‍ ഇടംപിടിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദം. ചന്ദ്ര ശേഖറിനെ കൂടാതെ 5 ഇന്ത്യന്‍ വംശജരായ വ്യക്തികള്‍ കൂടി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

ട്വിറ്ററിലെ ഉയര്‍ന്ന അഭിഭാഷകന്‍ വിജയ് ഗദ്ദെ, യുകെ ധനമന്ത്രി ഋഷി സുനക്, ഇന്‍സ്റ്റാകാര്‍ട്ട് സ്ഥാപകനും സിഇഒയുമായ അപൂര്‍വ മേത്ത, പിപിഇ ഉപകരണ നിര്‍മാതാക്കളായ ഗെറ്റ് അസ് പിപിഇ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശിഖ ഗുപ്ത, ലാഭഹരിത സ്ഥാപനമായ അപ്‌സോള്‍വ് സ്ഥാപകന്‍ രോഹന്‍ പവുലുരി എന്നിവരും പട്ടികയിലുണ്ട്.

ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയും ടൈം മാഗസീന്‍ പുറത്തിറക്കിയിട്ടുണ്ട്. 1986 നവംബര്‍ ആറിന് ചുട്ട്മാല്‍പ്പൂരില്‍ ജനിച്ച ചന്ദ്ര ശേഖറിന്റെ അച്ഛന്‍ ഹൈസ്‌കൂള്‍ അധ്യാപകനായി വിരമിച്ച ഗോവര്‍ധന്‍ ദാസാണ്. രമ്ട് സഹോദരന്‍മാരുള്ള ആസാദ് ലഖ്‌നൗ സര്‍വകലാശാലയില്‍ നിന്നാണ് നിയമബിരുദം നേടിയത്.

ദളിത് വിഭാഗങ്ങളുടെ പുരോഗമനം ലക്ഷ്യമിട്ട് 2015ലാണ് ആസാദ് ഭീം ആര്‍മി എന്ന സംഘടന രൂപീകരിച്ചത്. ഡോ ബിആര്‍ അംബേദ്കറുടേയും ബിഎസ്പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെയും ആശയങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ആസാദിന് പ്രചോദനമേകിയത്.

കോളേജില്‍ കുടിവെള്ളത്തിനും വൃത്തിയുള്ള ബെഞ്ചുകള്‍ക്കും വേണ്ടി ദളിത് യുവാക്കള്‍ നേരിടേണ്ടി വന്ന വിവേചനത്തിന്‍ ഫലമായാണ് ഭീ ആര്‍മിയുടെ പിറവിക്ക് കാരണമായത്. എഎച്ച്പി കോളേജിലെ ഠാക്കൂര്‍ വിദ്യാര്‍ത്ഥികള്‍ കുടിവെള്ളത്തിന്റെ പേരില്‍ ദളിത് വിദ്യാര്‍ത്ഥികളെ ആക്രമിച്ചതാണ് ഭീ ആര്‍മിയുടെ തുടക്കത്തിന് ഹേതുവായത്. ദളിത് വിദ്യാര്‍ത്ഥികള്‍ അപമാനിക്കപ്പെടുകയും ക്ലാസ് മുറിയില്‍ ഠാക്കൂര്‍ വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്ന ബെഞ്ചുകള്‍ വൃത്തിയാക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. ഈ പ്രശ്‌നങ്ങളോടെയാണ് ഭീം ആര്‍മി രൂപീകരിക്കാനിടയായത്.

Most Popular

Recent Comments