HomeKeralaഹിന്ദുക്കളെ വഞ്ചിക്കലാണ് വിജയരാഘവൻ്റെ പ്രസ്താവനയെന്ന് സുരേന്ദ്രന്‍

ഹിന്ദുക്കളെ വഞ്ചിക്കലാണ് വിജയരാഘവൻ്റെ പ്രസ്താവനയെന്ന് സുരേന്ദ്രന്‍

ന്യൂനപക്ഷ വര്‍ഗീയതയാണ് അപകടമെന്ന എ വിജയ രാഘവൻ്റെ പ്രസ്താവന ഹിന്ദുക്കളെ വഞ്ചിക്കലാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രന്‍. വിജയരാഘവൻ്റെ മുതലക്കണ്ണീര്‍ ഭൂരിപക്ഷ സമുദായത്തിൻ്റെ മുന്നില്‍ വില പോകില്ലെന്നും സുരേന്ദ്രന്‍.

കാലാകാലങ്ങളായി ന്യൂനപക്ഷ വര്‍ഗീയതയെ കൂട്ടുപിടിച്ച ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. അത് മറച്ചുപിടിക്കാനാണ് വിജയരാഘവന്‍ ശ്രമിക്കുന്നത്. പ്രസ്താവന തിരുത്തിയത് ആരെ ഭയന്നിട്ടാണ്. ബിജെപിയുടെ വിജയ യാത്രക്ക് മുന്നോടിയായി കോഴിക്കോട് മാധ്യമങ്ങളുമായി സംസാരിക്കവേയാണ് സുരേന്ദ്രൻ്റെ പ്രതികരണം.

ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും വലിയ വര്‍ഗീയതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാാഘവന്‍ പറഞ്ഞിരുന്നു. ഒരു വര്‍ഗീയതക്ക് മറ്റൊരു വര്‍ഗീയത കൊണ്ട് പരിഹാരം ഉണ്ടാകുമോ എന്നും അദ്ദേഹം ചോദിച്ചു. വികസന മുന്നേറ്റ യാത്രക്ക് ഇന്നലെ കോഴിക്കോട് മുക്കത്ത് നല്‍കിയ സ്വീകരണത്തിലാണ് വിജയരാഘവൻ്റെ വിവാദ പരാമര്‍ശം.

പരാമര്‍ശം വിവാദമായതോടെ  വിജയരാഘവന്‍ തിരുത്തൽ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ തൻ്റെ വാക്കുകളെ വളച്ചൊടിച്ചതാണെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

കുറച്ച് കളവ് കൊടുത്താലേ കാശു കിട്ടൂ എന്നതിനാാല്‍ അങ്ങനെ പ്രവര്‍ത്തിക്കുന്ന മാന്യ സുഹൃത്തുക്കളും നിങ്ങളുടെ കൂട്ടത്തിലുണ്ടെന്നത് വസ്തുതയാണ്. ജനങ്ങള്‍ക്കും അതറിയാം. ഭൂരിപക്ഷ വര്‍ഗീയത രാജ്യത്ത് അധികാരത്തിലിരിക്കുന്ന വര്‍ഗീയതയാണ്. ന്യൂനപക്ഷ വര്‍ഗീയത അത് നമ്മുടെ നാട്ടിലെ ഭൂരിപക്ഷത്തിൻ്റെ വര്‍ഗീയതയാണ്. അതിൻ്റെ ആപത്ത് എപ്പോഴും കൂടലല്ലേ എന്നുമാണ് വിജയരാഘവന്‍ തൻ്റെ പ്രസ്താവനയെ വിശദീകരിച്ച് പറഞ്ഞത്.

Most Popular

Recent Comments