ഹൈക്കമാന്‍ഡ് നിയോഗിച്ച പത്ത് അംഗ സമിതി നോക്കുകുത്തിയായെന്ന വിമര്‍ശനവുമായി കെ മുരളീധരന്‍ രംഗത്ത്. ചര്‍ച്ചയൊന്നും കൂടാതെ പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയില്‍ നിന്ന് തന്നെ തഴയുകയാണെന്നും തീരുമാനങ്ങളെടുക്കുമ്പോള്‍ തന്നോടാരും അഭിപ്രായം തേടാറില്ലെന്നും അദ്ദേഹം പ്രതികരിച്ചു.