HomeKeralaഅഭിമന്യു കുടുംബ സഹായ ഫണ്ട് മുക്കി; പരാതിയുമായി യൂത്ത് ലീഗ്

അഭിമന്യു കുടുംബ സഹായ ഫണ്ട് മുക്കി; പരാതിയുമായി യൂത്ത് ലീഗ്

മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ‌സിപിഎം സംഘടിപ്പിച്ച അഭിമന്യു കുടുംബ സഹായ ഫണ്ട് കളക്ഷന്‍ വക മാറ്റി ചെലവഴിച്ചുവെന്ന് പരാതി. യൂത്ത് ലീഗാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും, സിപിഐഎം സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനുമെതിരെയാണ് യൂത്ത് ലീഗ് പൊലീസില്‍ പരാതി കൈമാറിയത്.

ഇടുക്കി ജില്ല കമ്മിറ്റി മുഖേന 71 ലക്ഷം രൂപയും എറണാകുളം ജില്ല കമ്മിറ്റി മുഖേന 2,39,74,881 രൂപയും എസ്എഫ്‌ഐ മുഖേന 35 ലക്ഷം രൂപയും സമാഹരിച്ചിട്ടുണ്ട് എന്നാണ് സിപിഎം അറിയിക്കുന്നത്. എന്നാല്‍ കേവലം 60 ലക്ഷം രൂപയോളം മാത്രതമാണ് വീട് വെക്കുന്നതിനും കുടുംബത്തിന്റെ മറ്റ് ആവശ്യങ്ങള്‍ക്കുമായി പാര്‍ട്ടി വിനിയോഗിച്ചിട്ടുള്ളതെന്നും യൂത്ത് ലീഗ് പൊലീസിന് സമര്‍പ്പിച്ച പരാതിയില്‍ വ്യക്തമാക്കുന്നു. ഇതില്‍ നിന്ന് രണ്ട് കോടി എഴുപത് ലക്ഷം രൂപയോളമാണ് വകമാറ്റി ചെലവഴിച്ചതായി യൂത്ത് ലീഗ് ആരോപിക്കുന്നത്. ഇത് കൂടാതെ ഡല്‍ഹി കലാപ ബാധിതരെ സഹായിക്കാനെന്ന പേരില്‍ നടത്തിയ പണപിരിവ് വഴി സിപിഐഎം 5,30,74,779 രൂപ സമാഹരിച്ചുവെന്നും ഈ ഫണ്ടും സുതാര്യമായ രീതിയിലല്ല വിനിയോഗിച്ചതെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി.

ജനങ്ങളെ കബളിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുന്ന ഉദ്ദേശവും അഴിമതി നടത്തുകയെന്ന ലക്ഷ്യവും വെച്ചാണ് ഫണ്ട് ശേഖരണം നടത്തിയിരിക്കുന്നത് എന്നതിനാല്‍ ഐപിസി 420 വകുപ്പ് പ്രകാരം േേകസെടുക്കണമെന്നാണ് യൂത്ത് ലീഗ് കുന്ദമംഗലം മണ്ഡലം കമ്മിറ്റി പരാതിയില്‍ ആവശ്യപ്പെടുന്നത്. കുന്ദമംഗലം പൊലീസ് പരാതി സ്വീകരിച്ചിട്ടുണ്ട്.

Most Popular

Recent Comments