സമരം തുടരുമെന്ന് ഉദ്യോഗാര്‍ഥികള്‍

0

തയ്യാറാകുന്ന റാങ്ക് ലിസ്റ്റുകളില്‍ നിന്ന് അഞ്ചിലൊന്ന് നിയമനങ്ങള്‍ നടക്കണമെന്ന് ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍. അതുവരെ സമരം തുടരും. സമരത്തെ തുടര്‍ന്ന് താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സല്‍ക്കാലം നിര്‍ത്തിവെച്ചത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ അതുകൊണ്ട് മാത്രം സമരം നിര്‍ത്തിവെക്കില്ല.

മുഖ്യമന്ത്രിയോ മന്ത്രിമാരോ ചര്‍ച്ചക്ക് വിളിക്കണം. അതുവരെ സമരം ഉണ്ടാകും. താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തില്ല എന്ന തീരുമാനം പുതിയ തസ്തിക സൃഷ്ടിക്കാന്‍ വഴിയൊരുക്കുമെന്നും എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു.

സമരം ശക്തമാക്കുമെന്ന് സിവില്‍ പൊലീസ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷനും അറിയിച്ചു. സര്‍ക്കാര്‍ തീരുമാനം പൊലീസ് ഉദ്യോഗാര്‍ഥികളെ ബാധിക്കുന്നതല്ല. സ്‌പെഷ്യല്‍ റൂള്‍ കൊണ്ട് വന്ന് ലിസ്റ്റില്‍ നിന്നും നിയമനം നടത്തണം. അതുവരെ സമരം തുടരുമെന്നും അസോസിയേഷന്‍ വക്താക്കള്‍ പറഞ്ഞു.