HomeIndiaഎംജെ അക്ബര്‍ നല്‍കിയ മാനനഷ്ട കേസ് കോടതി റദ്ദാക്കി

എംജെ അക്ബര്‍ നല്‍കിയ മാനനഷ്ട കേസ് കോടതി റദ്ദാക്കി

മീ ടു ആരോപണത്തില്‍ മുന്‍ കേന്ദ്ര മന്ത്രി എംജെ അക്ബര്‍ നല്‍കിയ മാനനഷ്ട കേസ് ഡല്‍ഹി കോടി റദ്ദാക്കി. പരാതിക്കാരിയായ പ്രിയ രമണിക്ക് എതിരെ നല്‍കിയ മാനനഷ്ടക്കേസാണ് കോടതി തള്ളിയത്. പ്രിയ രമണിക്ക് എതിരായ കേസ് തെളിയിക്കാനായില്ലെന്ന് കോടതി അറിയിച്ചു.

പ്രശസ്തിയേക്കാള്‍ വില ഒരാളുടെ അന്തസിനുണ്ടെന്നും കോടതി പറഞ്ഞു. ഒരു സ്ത്രീക്ക് എത്ര കാലം കഴിഞ്ഞാലും അവരുടെ പരാതി പറയാന്‍ അവകാശമുണ്ടെന്നും കോടതി കേസ് പരിഗണിക്കവേ വ്യക്തമാക്കി. എംജെ അക്ബറിനെതിരെ പ്രിയ രമണി മീ ടു ആരോപണം ഉന്നയിച്ചിരുന്നു.

മാധ്യമപ്രവര്‍ത്തകയായ പ്രിയ രമണി 2018ലാണ് മീ ടൂ ആരോപണവുമായി രംഗത്തെത്തിയത്. 2018 ഒക്ടോബര്‍ 15ന് പ്രിയക്കെതിരായി പരാതി നല്‍കിയ എംജെ അക്ബര്‍ രണ്ട് ദിവസത്തിനു ശേഷം മന്ത്രി സ്ഥാനവും രാജിവെച്ചു.

Most Popular

Recent Comments