വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്ക് മറുപടി ഇല്ല

0

തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച മുഖ്യമന്ത്രി വിജയന് മറുപടി ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തന്നെ എന്തൊക്കെ പറഞ്ഞവരാണ്. മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ കല്ലെറിഞ്ഞു. എന്നിട്ടും താന്‍ ഒന്നും പ്രതികരിച്ചില്ല. ജനങ്ങളാണ് തന്റെ ശക്തി.

സംസ്ഥാനത്ത് ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരത്തിനൊപ്പമാണ് യുഡിഎഫ്. യുഡിഎഫാണ് ഉദ്യോഗാര്‍ഥികളോട് എന്നും നീതി കാട്ടിയത്. പകരം റാങ്ക് ലിസ്റ്റ് വരാതെ ഒരു ലിസ്റ്റും റദ്ദാക്കിയിട്ടില്ല. പാവപ്പെട്ടവരുടെ ബുദ്ധിമുട്ട് തങ്ങള്‍ക്ക് അറിയാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.