നടനും സംവിധായകനുമായ രമേഷ് പിഷാരടിയും നടനും താരസംഘടനയായ എഎംഎംഎയുടെ സെക്രട്ടറിയുമായ ഇടവേള ബാബുവും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇരുവരും ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തിരുന്നു. ഐശ്വര്യ കേരള യാത്ര ഹരിപ്പാട് എത്തിച്ചേര്‍ന്നപ്പോഴാണ് ഇരുവരും വേദി പങ്കിട്ടത്.
രമേഷ് പിഷാരടിയുടെ സുഹൃത്തായ ധര്‍മജന്‍ ബോള്‍ഗാട്ടി വര്‍ഷങ്ങളായി കോണ്‍ഗ്രസിലെ സജീവ പ്രവര്‍ത്തകനാണ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താല്പര്യമുണ്ടെന്ന കാര്യം ധര്‍മജന്‍ സൂചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പിഷാരടിയുടെ കോണ്‍ഗ്രസ് പ്രവേശനം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും പിഷാരടി കൂടിക്കാഴ്ച നടത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.