HomeIndiaകര്‍ഷക പ്രക്ഷോഭം വീണ്ടും ചര്‍ച്ചക്കൊരുങ്ങി കേന്ദ്രം

കര്‍ഷക പ്രക്ഷോഭം വീണ്ടും ചര്‍ച്ചക്കൊരുങ്ങി കേന്ദ്രം

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരുമായി വീണ്ടും ചര്‍ച്ചക്ക് തയ്യാറായി കേന്ദ്രസര്‍ക്കാര്‍. 22 ഇനങ്ങള്‍ക്ക് എംഎസ്പി ഉറപ്പാക്കുമെന്നും വാഗ്ദാനം നല്‍കിയിട്ടുണ്ട്. അനൗദ്യോഗികമായാണ് ഈ വിവരം കര്‍ഷകരെ അറിയിച്ചത്.

അതെസമയം ബിജെപി വിളിച്ച കര്‍ഷകരുടെ യോഗം ഇന്ന് നടക്കും. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. കര്‍ഷക മന്ത്രി നരേന്ദ്ര സിങ് തോമാര്‍, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിലൂടെ ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരെ സമരത്തില്‍ നിന്ന് പിന്മാറ്റുകയാാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.

കര്‍ഷക പ്രക്ഷോഭത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കിയിരുന്നു. ഈ മാസം 28ന് ഉത്തര്‍പ്രദേശ് മീററ്റില്‍ സംഘടിപ്പിക്കുന്ന കിസാന്‍ മഹാ പഞ്ചായത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പങ്കെടുക്കും.

കര്‍ഷക സമരത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ തന്നെ പിന്തുണ നല്‍കിയിരുന്നു. കിസാന്‍ മഹാപഞ്ചായത്തില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാജസ്ഥാനില്‍ 5 കര്‍ഷക കൂട്ടായ്മകളിലാണ് പങ്കെടുത്തത്. അജ്മീറില്‍ ട്രാക്ടര്‍ റാലിക്കും അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു.

Most Popular

Recent Comments