HomeKeralaപുതുച്ചേരിയില്‍ സര്‍ക്കാര്‍ തുടരുമെന്ന് മുഖ്യമന്ത്രി

പുതുച്ചേരിയില്‍ സര്‍ക്കാര്‍ തുടരുമെന്ന് മുഖ്യമന്ത്രി

പുതുച്ചേരിയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തുടരുമെന്ന് മുഖ്യമന്ത്രി വി നാരായണ സ്വാമി. ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമാണെന്നും നാരായണ സ്വാമി ആരോപിച്ചു. നിലവില്‍ ഇരു മുന്നണികള്‍ക്കും 14 വീത സീറ്റുകളാണ് സഭയില്‍ ഉള്ളത്.

മന്ത്രിമാരായ എ നമശിവായം, മല്ലടി കൃഷ്ണറാവു, എംഎല്‍എമാരായ ജോണ്‍ കുമാര്‍, തീപ്പൈന്തന്‍ എന്നിവര്‍ രാജി വെച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. നമശിവായവും തീപ്പൈന്തനും ബിജെപിയിലേക്ക് ചേക്കേറി. അവിശ്വാസ പ്രമേയത്തിന് നില്‍ക്കാതെ രാജി വെച്ച് തെരഞ്ഞെടുപ്പിനെ നേരിടലായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. അടിയന്തര മന്ത്രി സഭായോഗത്തിന് ശേഷം ഭരണത്തില്‍ തുടരാന്‍ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു.

മന്ത്രിസഭ രാജിവെക്കില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്ന പോലെയുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ലെന്നും അടിയന്തര മന്ത്രി സഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി നാരായണ സ്വാമി വ്യക്തമാക്കി. ഭരണത്തില്‍ തുടര്‍ന്ന് രാജി വെച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ വേണ്ട നടപടികളെ കുറിച്ച് ആലോചിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

33 അംഗ നിയമസഭയില്‍ 3 പേര്‍ നോമിനേറ്റഡ് അംഗങ്ങളാണ്. കോണ്‍ഗ്രസ്‌ എംഎല്‍എ എന്‍ ധനവേലുവിനെ നേരത്തെ തന്നെ പാര്‍ട്ടി
വിരുദ്ധ പ്രവര്‍ത്തനത്തിന് നേരത്തെ പുറത്താക്കിയിരുന്നു. ഇതോടെ ഭരണപക്ഷത്തെ അംഗസംഖ്യ 19ല്‍ നിന്ന് 14 ആയി കുറയുകയായിരുന്നു.

Most Popular

Recent Comments