പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുന്നു

0

പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിൻ്റെ പതനം ഉറപ്പായി. ഒരു എംഎല്‍എ കൂടി പാര്‍ടി വിട്ടതോടെയാണ് പ്രതിസന്ധി രൂക്ഷമായി. ഈ രാജിയോടെ സര്‍ക്കാരിൻ്റെ കേവല ഭൂരിപക്ഷം നഷ്ടമായി.

നാരായണ സ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്ന എംഎല്‍എമാര്‍ നാലായി. നേരത്തെ എംഎല്‍എ സ്ഥാനം രാജിവെച്ച ജോണ്‍ കുമാര്‍, കൃഷ്ണറാവു എന്നിവര്‍ ബിജെപിയില്‍ ചേരുകയാണ്. 17 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടതെങ്കില്‍ ഇപ്പോള്‍ 14 സീറ്റിൻ്റെ പിന്തുണ മാത്രമേയുള്ളൂ. ബിജെപി-എഐഡിഎംകെ-എന്‍ആര്‍ കോണ്‍ഗ്രസ് സഖ്യത്തിനും 14 സീറ്റുണ്ട്.

കേവല ഭൂരിപക്ഷം നഷ്ടമായതിനാല്‍ മുഖ്യമന്ത്രി നാരായണ സ്വാമി മന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ത്തു. സര്‍ക്കാര്‍ രാജിവെച്ചേക്കുമെന്നാണ് സൂചന.