കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം

0

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൂടുതല്‍ സംസ്ഥാനങ്ങളും നഗരങ്ങളും. ബംഗളുരുവാണ് ഏറ്റവും ഒടുവില്‍ നിയന്ത്രണം കര്‍ശനമാക്കിയത്.

രാജ്യത്ത് കോവിഡ് ബാധ കൂടുതലുള്ളത് നിലവില്‍ കേരളത്തിലാണ്. രോഗ വ്യാപനവും കൂടുതലാണ്. അതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ബംഗളുരു നഗര അധികൃതര്‍ അറിയിച്ചു. ബംഗളുരു നഗരത്തിലേക്ക് കേരളത്തില്‍ നിന്ന് വരുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ ദുരന്ത നിവാരണ നിയമ പ്രാകരമുള്ള നടപടി ഉണ്ടാകും.

ബംഗളുരുവില്‍ ഉള്ള മലയാളികള്‍ക്കിടയില്‍ കോവിഡ് വ്യാപനം ശക്തമാണ്. കേരളത്തില്‍ നിന്ന് വരുന്നവരാണ് രോഗം കൊണ്ടുവരുന്നതും വ്യാപനം നടത്തുന്നതെന്നുമാണ് കണ്ടെത്തല്‍. ഇതോടെയാണ് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ബംഗളുരുവിന് പുറമെ കര്‍ണാടക – കേരള അതിര്‍ത്തി ജില്ലകളിലും കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഉണ്ട്. അഞ്ച് ജില്ലകളില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, ഗോവ, രാജസ്ഥാന്‍ സംസ്ഥാനങ്ങളും കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡില്‍ ഒന്നാമത് കേരളമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.