ആര്‍ ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബി പിളര്‍പ്പിലേക്ക്. സംസ്ഥാന ജനരള്‍ സെക്രട്ടറി നജീം പാലക്കണ്ടിയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് പാര്‍ടി വിടുന്നത്. ഇവര്‍ യുഡിഎഫിലേക്ക് പോകുമെന്നാണ് സൂചന.
കെ ബി ഗണേഷ്‌കുമാറിനോട് എതിര്‍പ്പുള്ളവരാണ് പാര്‍ടി വിടുന്നത്. ഏഴ് ജില്ലാ കമ്മിറ്റികള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് വിമതരുടെ വിശ്വാസം. ബാലകൃഷ്ണപിള്ള ശാരീരിക വിഷമതകള്‍ മൂലം കാര്യമായി ഇടപെടുന്നില്ല. അതിനാല്‍ മകന്‍ ഗണേഷ്‌കുമാറിന്റെ ഇഷ്ടമനുസരിച്ച് എല്ലാവരും പ്രവര്‍ത്തിക്കേണ്ട സ്ഥിതിയാണ്.
പാര്‍ടിയല്ല ഗണേഷ്‌കുമാറാണ് വലുതെന്ന സ്ഥിതി അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് വിമതര്‍. എന്നാല്‍ സജീവ പാര്‍ടി പ്രവര്‍ത്തകരല്ല വിമതരെന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്. ഇവരില്‍ പലരേയും പുറത്താക്കാന്‍ ആലോചിച്ചിരിക്കുകയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.