പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് പുറത്തിറക്കിയ കോവിഡ് വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. കൊവിഷീല്‍ഡ് എന്ന വാക്‌സിനാണ് ഡബ്ല്യൂഎച്ച്ഒയുടെ അംഗീകാരം ലഭിച്ചത്.
സൂക്ഷിക്കാന്‍ എളുപ്പമുള്ളതും വില കുറഞ്ഞതുമാണ് കോവിഷീല്‍ഡ് വാക്‌സിന്‍ എന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. അവികസിത രാജ്യങ്ങളിലെ വിതരമത്തിന് ഏറെ അനുയോജ്യമാണ്. ഇതോടെ ലോകം മുഴുവന്‍ വിതരണത്തിന് കോവിഷീല്‍ഡിന് അനുമതിയായി. നിരവധി രാജ്യങ്ങളാണ് ഈ വാക്‌സിനായി ഇന്ത്യയോട് അഭ്യര്‍ഥിച്ചിട്ടുള്ളത്.