ഹൈന്ദവ സ്ത്രീകളോടുള്ള അവഹേളനം :അഡ്വ നിവേദിത 

0

മീശ നോവലിന് അവാർഡ് നൽകിയ നടപടി ഹൈന്ദവ സ്ത്രീകളോടുള്ള അവഹേളനമാണെന്ന് മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ നിവേദിത. ശബരിമല വിഷയത്തിലും ക്ഷേത്ര ചടങ്ങുകൾ ചുരുക്കുന്ന വിഷയത്തിലും കേരള സർക്കാരിൻ്റെ നിലപാട്  വ്യക്തമാണ്. ഇതേപോലുള്ള നടപടിയാണ് മീശ നോവലിനുള്ള സംസ്ഥാന അവാർഡ്.

ഹിന്ദു സ്ത്രീകളെ അവഹേളിച്ചതിനു അവാർഡ് നൽകി ആദരിക്കുന്ന പിണറായി വിജയൻ ആരോടുള്ള വിധേയത്വം ആണ് കാണിക്കുന്നത് എന്ന് വ്യക്തമാണ്.
സ്ത്രീകൾ അത് ഏത് വിഭാഗത്തിൽ ഉള്ളവർ ആയാലും മോശപ്പെടുത്തി ചിത്രീകരിക്കുന്നത് ഒരു ഭരണാധികാരി തടസ്സം ചെയ്യേണ്ടതാണ്. എന്നാൽ സ്ത്രീ വിരുദ്ധത പരിപോഷിപ്പിക്കുകയാണ് കേരള സർക്കാരും മുഖ്യമന്ത്രിയും.

കേരളത്തിൽ അവാർഡുകൾ കൊടുക്കുന്നതിൻ്റെ മാനദണ്ഡം ഹൈന്ദവ സ്ത്രീകളെ അപമാനിക്കുന്നവർ അല്ലെങ്കിൽ ഹൈന്ദവ നിന്ദ നടത്തുന്നവർ എന്നാണ്. ഭരണക്കാർക്ക് ഓശാന പാടുന്നവർക്കും അവാർഡ് നൽകുന്നു. ഹൈന്ദവ സ്ത്രീകളോടുള്ള അവഹേളനത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്നും നിവേദിത അറിയിച്ചു.