മന്ത്രിസഭയുടേത് യുവതയോടുള്ള യുദ്ധപ്രഖ്യാപനം: യുവമോർച്ച

0
മന്ത്രിസഭാ യോഗത്തിൽ പി എസ് സി വിഷയങ്ങൾ ചർച്ച പോലും ചെയ്യാതെ മുഖ്യമന്ത്രി യുവാക്കളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഉദ്യോഗാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാതെ അനധികൃത സ്ഥിരപ്പെടുത്തലുകൾക്ക് വ്യഗ്രത കാണിക്കുകയാണ് മുഖ്യമന്ത്രി യെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ കുറ്റപ്പെട്ടുത്തി.
മുട്ടിലിഴഞ്ഞ് ജോലിക്കു വേണ്ടി യാചിക്കുന്ന ഉദ്യോഗാർത്ഥികളുടെ കണ്ണീരു കാണാൻ സാധിക്കാത്ത മുഖ്യൻ കേരളത്തിനപമാനമാണ്. കൂടുതൽ തസ്തികകൾ സൃഷ്ടിക്കാനോ, നിയമനങ്ങൾ നടത്താനോ തയ്യാറാകാത്ത നിലപാടിനെ ന്യായീകരിക്കുന്ന DYFI നിലപാട് പരിഹാസ്യമാണ്.  ഉദ്യോഗാർത്ഥികളുടെ ധാർമ്മിക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യുവമോർച്ച 16ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും.