കേരള ബാങ്കിലെ പിന്‍വാതില്‍ നിയമനം കോടതി തടഞ്ഞു

0

കേരള ബാങ്കില്‍ പിന്‍വാതില്‍ നിയമനം ഹൈക്കോടതി തടഞ്ഞു. സര്‍ക്കാരിന് വേണ്ടപ്പെട്ട 1850 പേരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് കോടതി തടഞ്ഞത്. 1850 പേരെയാണ് പിന്‍വാതിലിലൂടെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്.

പിഎസ് സി ലിസ്റ്റിലുള്ള കണ്ണൂര്‍ സ്വദേശി എ ലിജിത്തിന്റെ ഹര്‍ജിയിലാണ് കോടതി നടപടി. നാളെ ബാങ്ക് ബോര്‍ഡ് ചേര്‍ന്ന് പിന്‍വാതില്‍ നിയമനം നടത്താനിരിക്കെയായിരുന്നു.

നേരത്തെ ഈ നീക്കം സഹകരണ വകുപ്പ് തടഞ്ഞിരുന്നു. ശുപാര്‍ശ മടക്കി അയക്കുകയും ചെയ്തു. അടിസ്ഥാന നടപടികള്‍ പോലും പൂര്‍ത്തിയാക്കാതെയാണ് ശുപാര്‍ശ അയച്ചത് എന്ന് വകുപ്പ് കുറിപ്പും നല്‍കി. എന്നാല്‍ ഇതെല്ലാം മറികടന്നാണ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുന്നത്.