വനിത സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന സൂചനയുമായി മുസ്ലിം ലീഗ്

0

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വനിത സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്ന സൂചന നല്‍കി മുസ്ലിം ലീഗ്. ഇടി മുഹമ്മദ് ബഷീര്‍ എംപിയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി വനിത സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് സൂചിപ്പിച്ചത്. നേതൃതലത്തില്‍ തീരുമാനം എടുത്തു കഴിഞ്ഞുവെന്നും ഇനി നടപ്പിലാക്കിയാല്‍ മാത്രം മതിയെന്നും അദ്ദേഹം വെളിപ്പെടുത്തി.

അധിക സീറ്റ് മലബാറില്‍ തന്നെ ആവശ്യപ്പെടുമെന്നും മധ്യ തിരുവിതാംകൂറില്‍ അധികം സീറ്റ് ലഭിച്ചിട്ടും കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വില പേശുമ്പോള്‍ വര്‍ഗീയമായി ചിത്രീകരിക്കുമോയെന്ന പേടി ലീഗിനില്ല. കണ്ടറിഞ്ഞ് തന്നോളുമെന്ന് വിചാരിക്കാനുമാകില്ല. അര്‍ഹമായത് ചോദിച്ച് വാങ്ങാനാണ് തീരുമാനമെന്നും ഇടി മുഹമ്മദ് ബഷീര്‍ അറിയിച്ചു.