സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൊവിഡ് വര്‍ധിക്കുന്നു

0

മലപ്പുറം മാറഞ്ചേരി ഗവണ്‍മെൻ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും വന്നേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടത്തിയ രണ്ടാം ഘട്ട പരിശോധനയില്‍ 180 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ 442 പേര്‍ക്കാണ് ഇതുവരെയായി രണ്ട് സ്‌കൂളുകളിലും കൊവിഡ് സ്ഥിരീകരിച്ചത്.

മാറഞ്ചേരി സ്‌കൂളിലെ 363 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 94 വിദ്യാര്‍ത്ഥികള്‍ക്കും ഒരു അധ്യാപകനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. വന്നേരി സ്‌കൂളിലെ 289 പേരില്‍ പരിശോധന നടത്തിയതില്‍ 82 വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് അധ്യാപകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.