കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലെ പിളര്‍പ്പ് ഉറപ്പായി. ജോണി നെല്ലൂര്‍ വിഭാഗം പി ജെ ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസില്‍ ചേരും. അനൂബ് ജേക്കബും ജോണി നെല്ലൂരും വിളിച്ച പാര്‍ട്ടി യോഗങ്ങള്‍ ഇന്ന് കോട്ടയത്ത് നടക്കും. പബ്ലിക്ക് ലൈബ്രറിയില്‍ ജോണി നെല്ലൂര്‍ വിഭാഗവും പാര്‍ടി ഓഫീസില്‍ അനൂബ് വിഭാഗവും യോഗം ചേരും.
ലയനത്തിലൂടെ ശക്തമായ കേരള കോണ്‍ഗ്രസ് ആണ് പി ജെ ജോസഫ് ലക്ഷ്യമിടുന്നത്. കുറച്ച് കൂടി വലിയ പാര്‍ടിയില്‍ സ്ഥാനം ആണ് ജോണി നെല്ലൂരിന്റെ ആഗ്രഹം. പാര്‍ടി നേതാവ് എന്ന സ്ഥാനം നഷ്ടമാകുന്നതാണ് അനൂബിനെ വിഷമിപ്പിക്കുന്നത്.