ജോണി നെല്ലൂർ ജോസഫിലേക്ക് , 29 ന് ലയന സമ്മേളനം

0

പ്രതീക്ഷകൾ തെറ്റിയില്ല . കേരള കോൺഗ്രസ് ജേക്കബ് പാർടി പിളർന്നു. പി ജെ ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിൽ ലയിക്കാൻ ജോണി നെല്ലൂർ വിഭാഗം തീരുമാനിച്ചു. ഈ മാസം 29 ന്  ലയന സമ്മേളനം നടക്കുമെന്ന് ജോണി നെല്ലൂർ അറിയിച്ചു. ജേക്കബ് ഗ്രൂപ്പിലെ അനൂബ് -ജോണി നെല്ലൂർ വിഭാഗങ്ങൾ രാവിലെ കോട്ടയത്ത് വെവ്വേറെ യോഗം ചേർന്നിരുന്നു . ലയനതീരുമാനം ജോണി നെല്ലൂർ യോഗത്തിൽ അവതരിപ്പിച്ചു. യോഗത്തിൻ്റെ അംഗീകാരം ലഭിച്ച ശേഷമാണ് ലയനക്കാര്യം പ്രഖ്യപിച്ചത് .