കോയമ്പത്തൂരിനടുത്ത് കെ എസ് ആർ ടി സി ബസിൽ ലോറിയിടിച്ച് അപകടം; മരിച്ച 19 പേരും മലയാളികൾ

0

കോയമ്പത്തൂരിനടുത്ത് അവിനാശിയിൽ വൻ വാഹന അപകടം .19 മലയാളികൾ മരിച്ചു. മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളാണ്. ബംഗളുരുവിൽ നിന്ന് എറണാകുളത്തേക്കു വരികയായിരുന്ന ബസിൽ കണ്ടയ്നർ ലോറി ഇടിച്ചാണ് അപകടം. ലോറിയുടെ കണ്ടെയ്നർ ഭാഗമാണ് ബസിൻ്റെ  അരികിൽ ഇടിച്ചത് .ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചവരിൽ ഉൾപ്പെടുന്നു .പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. 

മരിച്ച 12 പേരെ തിരിച്ചറിഞ്ഞു. പാലക്കാട് സ്വദേശി രാജേഷ് (35), തുറവൂർ ജിസ്മോൻ ഷാജു (24), തൃശൂർ തൃശൂർ സ്വദേശി നസീഫ് മുഹമ്മദ് (24), ശിവകുമാർ (35) അറക്കുന്നം സ്വദേശി ബൈജു (47), ഐശ്വര്യ (28), തൃശ്ശൂർ സ്വദേശി ഇഗ്നി റാഫേൽ (39), കിരൺ കുമാർ (33), തൃശ്ശൂർ സ്വദേശി ഹനീഷ് (25), എറണാകുളം ഗിര(29), റോസ്ലി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അവിനാശി, തിരുപ്പൂര്‍ ആശുപത്രികളില്‍ മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടക്കും.

20 ൽ അധികം പേർക്ക്  പരിക്കേറ്റിട്ടുണ്ട് .ഇവർക്ക് ചികിത്സ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു .