മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നു. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്നാണ് ജേക്കബ് തോമസ് പാര്‍ടി അംഗത്വം സ്വീകരിച്ചത്.
തൃശൂരില്‍ ദേശീയ അധ്യക്ഷന്‍ പങ്കെടുത്ത പൊതുയോഗത്തില്‍ വെച്ചാണ് അംഗത്വം സ്വീകരിച്ചത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ബാഡ്ജ് കുത്തിക്കൊടുത്ത് പാര്‍ടിയിലേക്ക് സ്വാഗതം ചെയ്തു.
വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ജേക്കബ് മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. പാര്‍ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും മണ്ഡലം ഏതെന്ന് പാര്‍ടിയാണ് തീരുമാനിക്കേണ്ടതെന്നും നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു.