യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ഈ സര്‍ക്കാര്‍ നടത്തിയ പിന്‍വാതില്‍ നിയമനങ്ങള്‍ പുനഃപരിശോധിക്കുമെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിവധ വകുപ്പുകളിലായി ആയിരക്കണക്കിന് സിപിഎം പ്രവര്‍ത്തകരെയും അനുഭാവികളെയുമാണ് സ്ഥിരപ്പെടുത്തുന്നത്. ഈ നടപടി അംഗീകരിക്കാനാവില്ല.
സിപിഎം നടത്തിയ പിന്‍വാതില്‍ നിയമനം പുനഃപരിശോധിക്കുക തന്നെ ചെയ്യും. അഭ്യസ്ത വിദ്യരായ യുവജനങ്ങളെ വെല്ലുവിളിക്കുകയാണ് സിപിഎം. വകുപ്പ് സെക്രട്ടറിമാരുടെ എതിര്‍പ്പ് അവഗണിച്ച് മുഖ്യമന്ത്രി ഏകപക്ഷീയമായാണ് നിയമനം നടത്തുന്നത്.
ഇന്ത്യയില്‍ തൊഴില്‍രഹിതര്‍ കൂടുതല്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനം കേരളമാണ്. മൂന്ന് വര്‍ഷം പൂര്‍ത്തിയായ പിഎസ്സി റാങ്ക ലിസ്റ്റുകള്‍ റദ്ദ് ചെയ്യാന്‍ കാട്ടിയ ശുഷ്‌ക്കാന്തി പുതിയ ലിസ്റ്റ് ഉണ്ടാക്കാന്‍ കാണിച്ചില്ല. പുറംവാതില്‍ നിയമനത്തിന് വഴിയൊരുക്കാന്‍ വേണ്ടി മാത്രമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.