ധര്‍മജന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ദളിത് കോണ്‍ഗ്രസ് രംഗത്ത്

0

സിനിമ നടനും മിമിക്രി താരവുമായ ധര്‍മജന്‍ ബോള്‍ഗാട്ടിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ ദളിത് കോണ്‍ഗ്രസ് രംഗത്ത്. ധര്‍മ്മജനെ ബാലുശ്ശേരിയില്‍ നിന്ന് മത്സരിപ്പിക്കുമെന്നായിരുന്നു നേരത്തെ വന്ന വാര്‍ത്തകള്‍. എന്നാല്‍ ബാലുശ്ശേരിയില്‍ നിന്ന് ധര്‍മ്മജനെ ബത്സരിപ്പിക്കരുതെന്ന് ദളിത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പകരം ബാലുശ്ശേരി സീറ്റ് ദളിത് കോണ്‍ഗ്രസിന് നല്‍കണമെന്നുമാണ് അവരുടെ ആവശ്യം.

താരങ്ങളെ നിര്‍ത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ജയിച്ചു കയറാമെന്നത് കാലഹരണപ്പെട്ട ആശയമാണെന്നും പരീക്ഷമാണ് ഉദ്ദേശ്യമെങ്കില്‍ കൊയിലാണ്ടിയിലും കുന്ദമംഗലത്തും ചലച്ചിത്ര താരങ്ങളെ മത്സരിപ്പിക്കണമെന്നും ദളിത് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.